യു.എ.ഇയിലെ ആദ്യമായി അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ്, ഗെയിമിംഗ് അതോറിറ്റി ഞായറാഴ്ച നൽകി.
ഗെയിം ഡെവലപ്‌മെൻ്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസിക്കാണ് ലോട്ടറി ലൈസൻസ് ലഭിച്ചത്. ‘യുഎഇ ലോട്ടറി’യുടെ ബാനറിലാണ് പ്രവർത്തിക്കുന്നത്. കളിക്കാരുടെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും സാമ്പത്തിക മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ലോട്ടറി ഗെയിമുകളും മറ്റ് ഗെയിമുകളും ഇവർ വാഗ്ദാനം ചെയ്യുന്നു.
ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പ്രഖ്യാപനം രാജ്യത്തെ വാണിജ്യ ഗെയിമിംഗ് മേഖലയ്ക്ക് ഒരു പുതിയ നാഴികക്കല്ലായി മാറുന്നു.