സാങ്കേതിക തകരാർ : ഇന്നലെ രാത്രി പുറപ്പെടേണ്ട കൊച്ചി – ദുബായ് സ്പൈസ്‌ജെറ്റ് വിമാനം പുറപ്പെട്ടില്ല

Technical fault: The Kochi-Dubai SpiceJet flight scheduled to depart last night did not take off

സാങ്കേതിക തകരാറിനെത്തുടർന്ന് ഇന്നലെ രാത്രി പുറപ്പെടേണ്ട കൊച്ചി – ദുബായ് സ്പൈസ്‌ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം ഇന്ന് പുലർച്ചെ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്.

പിന്നീട് രാവിലെ 7.30 ന് വിമാനം റദാക്കിയെന്ന് യാത്രക്കാരെ അറിയിച്ചതോടെ വിമാനത്താവളത്തിൽ വൻ ബഹളമായി. ഒടുവിൽ പൊലീസെത്തി യാത്രക്കാരെ അനുനയിപ്പിക്കുകയായിരുന്നു. സാങ്കേതിക തകരാർ ആണ് വിമാനം റദാക്കാൻ കാരണമായതെന്ന് സ്പൈസ്‌ജെറ്റ് അധികൃതർ പറഞ്ഞു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്.

ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരു വിമാനത്തിൽ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു സ്പൈസ് ജെറ്റ് അധികൃതരുടെ മറുപടിയെന്ന് യാത്രക്കാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!