ഷാർജ: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഓടിക്കൊണ്ടിരുന്ന കാർ, ഷാർജ പൊലീസ് പിന്തുടർന്ന് പിടികൂടി, അറബ് വംശജനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ സന്ദർശന വിസയിലെത്തിയ ഒരു ഒമാൻ പൗരന്റെ പരാതിയിലാണ്ഷാർജ പൊലീസ് അതിവേഗത്തിൽ നടപടിയെടുത്തത്. ഇദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ തന്റെ വാഹനത്തിന്റെ അതേ നമ്പർ പ്ലേറ്റുള്ള മറ്റൊരു വാഹനം കണ്ടതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
പരാതി ലഭിച്ച ഉടൻ ഷാർജ പൊലീസ് പ്രത്യേക ടീം രൂപവത്കരിച്ച അന്വേഷണം ആരംഭിക്കുകയും വാഹനം കണ്ടെത്തുകയുമായിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അതിവേഗത്തിൽ ഓടിച്ചുപോയ വാഹനത്തെ പിന്തുടർന്ന് പിടികൂടിയാണ് ഡ്രൈവറായ അറബ് വംശജനെ അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ വളരെ വേഗത്തിലുള്ള ഈ നടപടിയിൽ ഒമാനി പൗരൻ നന്ദി അറിയിച്ചു.