മാധ്യമപ്രവർത്തകൻ അനു സിനുബാൽ അനുസ്മരണം ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിക്ക് അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടത്തുന്നു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.
അനുവിന്റെ എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0529771585 (അരുൺ കെ ആർ ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എഴുത്തുകാരനും യുഎഇയിലെ പത്രപ്രവർത്തകനുമായ അനു സിനുബാൽ കഴിഞ്ഞ ദിവസമാണ് അർബുദ രോഗം ബാധിച്ച് അന്തരിച്ചത്.