അജ്മാനിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട് അജ്മാൻ സ്ക്വയർ ഉടൻ പ്രവർത്തനമാരംഭിക്കും. അജ്മാനിലെ ആദ്യ വിശ്രമകേന്ദ്രമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഉപകരപ്പെടുന്നതും സഞ്ചാരികളെ ആകർഷിക്കുന്നതുമായ രീതിയിലാണ് സ്ക്വയർ രൂപകൽപന ചെയ്തിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ അജ്മാനെ അടയാളപ്പെടുത്താൻ ഇത് സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.