യുഎഇയിലുടനീളം ഇന്ന് ഓഗസ്റ്റ് 19, തിങ്കളാഴ്ച്ച സൂര്യാസ്തമയത്തിന് ശേഷം ബ്ലൂ സൂപ്പർമൂൺ ദൃശ്യമാകും. പൂർണ്ണ ചന്ദ്രൻ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പർമൂൺ പ്രതിഭാസം ഉണ്ടാകുക.
ഇന്നത്തെ രാത്രിയിലെ ചന്ദ്രക്കാഴ്ച ‘ബ്ലൂ മൂൺ’ എന്നറിയപ്പെടുന്നതായിരിക്കും. നാലെണ്ണമുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രൻ ആയിരിക്കും ഇന്ന് ദൃശ്യമാകുക. ഇന്നത്തെ ചന്ദ്രൻ സാധാരണയേക്കാൾ തെളിച്ചമുള്ളതും വലുതുമായി കണ്ടേക്കാം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ അൽപ്പം വലുതായിരിക്കും
ചന്ദ്രൻ്റെ വ്യക്തമായ കാഴ്ചയുള്ള തുറസ്സായ സ്ഥലങ്ങൾ, ഉയരമുള്ള സ്ഥലങ്ങൾ അല്ലെങ്കിൽ ജലത്തിൽ ചന്ദ്രൻ്റെ പ്രതിബിംബം കാണാൻ കഴിയുന്ന വാട്ടർഫ്രണ്ട് പ്രദേശങ്ങൾ എന്നിവയാണ് കാണാനാകുന്ന മികച്ച സ്ഥലങ്ങൾ. ബ്ലൂ സൂപ്പർമൂൺ കാണാൻ ഇന്ന് സിറ്റി വാക്കിൽ DAG ഒരു പണമടച്ചുള്ള പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.