ഷാർജയിലെ നാല് കൃത്രിമ പുഷ്പ സംഭരണശാലകളിൽ ഞായറാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. അധികൃതർ തീ നിയന്ത്രണവിധേയമാക്കി.
നഗരത്തിലെ ഇൻഡസ്ട്രിയൽ ഏരിയ 17-ലെ നാല് കൃത്രിമ പുഷ്പ ഗോഡൗണുകളിൽ തീപിടിത്തമുണ്ടായതായി അതോറിറ്റിക്ക് രാവിലെ 7.50 ന് റിപ്പോർട്ട് ലഭിച്ചു.
ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് നാല് മിനിറ്റിനുള്ളിൽ അധികൃതർ സ്ഥലത്തെത്തി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.