സ്കൂളുകൾ തുറക്കുന്നു : യുഎഇയിൽ ഇന്ന് ‘അപകട രഹിത ദിനം’ : ലൈസൻസിൽ 4 ബ്ലാക്ക് ട്രാഫിക് പോയിൻ്റുകൾ ഒഴിവാക്കാൻ അവസരം

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഇന്ന് ആഗസ്റ്റ് 26ന് ‘അപകട രഹിത ദിനം’ എന്ന പേരിൽ ദേശീയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്ത് സ്കൂൾ തുറക്കുന്ന ആദ്യ ദിനം ട്രാഫിക് അപകടങ്ങളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാ​ഗമായി യുഎഇ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴകളിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവരുടെ നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുകയാണ് ചെയ്യുക.

ഇതിനായി മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വാഹനാപകടങ്ങൾ ഉണ്ടാക്കില്ലെന്ന ട്രാഫിക് പ്രതിജ്ഞയിൽ ഒപ്പിടണം. ഇന്ന് അപകടരഹിത ദിനത്തിൽ അപകടമുണ്ടാക്കാതിരിക്കുകയും വേണം. ഇതോടെ നേരത്തേ രേഖപ്പെടുത്തിയ നാല് ബ്ലാക്ക് പോയിന്റ ഒഴിവായിക്കിട്ടും. ഈ സംരംഭം ഓഗസ്റ്റ് 26 മുതൽ രണ്ടാഴ്ച വരെ കാലാവധിയുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!