അൽ ഐനിലെ സ്വീഹാനിൽ ഇന്ന് ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 1.30 ന് താപനില 50.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
#The_highest_temperature recorded over the country today is 50.7 °C in Sweihan (Al Ain) at 13:30 UAE Local time. pic.twitter.com/Qlyaz3XZmx
— المركز الوطني للأرصاد (@ncmuae) August 27, 2024
യുഎഇയിൽ നേരത്തെ ജൂലൈയിൽ രണ്ട് തവണ താപനില 50 ഡിഗ്രി കടന്നിരുന്നു. ചൂട് തുടരുന്നതിനിടെ, ആഗസ്റ്റ് 24 ന് സുഹൈൽ നക്ഷത്രം കണ്ടതോടെ വേനൽക്കാലം അവസാനിച്ചുവെന്നും അധികൃതർ അറിയിച്ചിരുന്നു.
ഇന്ന് വൈകീട്ട് 6 മണി മുതൽ 10 മണി വരെ ചില കിഴക്കൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കി.മീ/മണിക്കൂർ വേഗതയിലുള്ള കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഓറഞ്ച്, യെല്ലോ അലർട്ടുകൾ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
Chance of convective clouds formation associated with rainfall and fresh winds with a speed of 40 km/hr over some Eastern areas from 18:00 until 22:00 Tuesday 27/08/2024. pic.twitter.com/Yvm26w8Jon
— المركز الوطني للأرصاد (@ncmuae) August 27, 2024