ഹത്ത-ലെഹ്ബാബ് റോഡിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർത്ഥി മ രിച്ചു : 11 പേർക്ക് പരിക്ക്

ദുബായിലെ ഹത്ത-ലെഹ്ബാബ് റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് ഇന്ന് ചൊവ്വാഴ്ച അറിയിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വാഹനം പെട്ടെന്ന് തെന്നിമാറി ഇരുമ്പ് തടയണയിൽ ഇടിച്ച് റോഡിനോട് ചേർന്നുള്ള മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

വിദഗ്ധരും സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയുന്നതുമായ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും ദുബായ് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!