മുട്ടം ഗ്രാമത്തെക്കുറിച്ചുള്ള പുസ്‌തകം എം എ യൂസഫ് അലി പ്രകാശനം ചെയ്തു

M. A. Yusuff Ali released the book about Muttom village.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക്ഷാർജ: മുട്ടം ഗ്രാമത്തിൻ്റെ ചരിത്രം പറയുന്ന ദേശപ്പെരുമ എന്ന പുസ്തകം ഷാർജയുടെ അക്ഷര നഗരിയിൽ പത്മശ്രീ എം എ യൂസഫ് അലി ഗൾഫ് മാധ്യമം സി .ഇ.ഒ.സക്കരിയ്യ മുഹമ്മദിന് നൽകി പ്രകാശനം ചെയ്യപ്പെട്ടു. ഷാർജ ഗവ: സാമ്പത്തിക ഉപദേഷ്ടാവ് സയിദ് ഉമ്മർ,
ഡോക്ടർ കെ കെ എൻ കുറുപ്പ് എന്നിവർ വിശിഷ്ട തിഥികളായിരുന്നു. ചിരന്തന പബ്ബിക്കേഷൻ ചെയർമാൻ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

സാമ്പത്തികമായി പിന്നോക്കം നിന്ന ഒരൂ ഗ്രാമം
വിശപ്പ്‌ മാറ്റാനും കുടുംബം പുലർത്താനും കടൽ കടന്നെത്തിയത് ഖോർഫുഖാനീലും ദുബൈയിലും അബുദാബിയിലുമായിരുന്നു. കറാച്ചിയിലും റംഗോണിലും സിംങകപ്പൂരിലും ബഹറിനിലും ചുറ്റി യു എ ഇ യിലെത്തിയപ്പോൾ അത്ഭുതങ്ങൾ വിരിയുകയായിരുന്നു. മുട്ടം ഗ്രാമവും ജനതതിയും ക്രമാനുഗതമായ വളർച്ച നേടി.
പൊരുതി നേടിയവരും പൊരുതി തളർന്നവരും അക്കൂട്ടത്തിൽ അനേകരായിരുന്നു.ഈ വളർച്ചയുടെ ചരിത്രം എവിടെയും രേഖപ്പെടുത്തപെട്ടില്ല.
വൈകിയാണെങ്കിലും ഒരൂ കൂട്ടം നിസ്വാർത്ഥരായവരുടെ പ്രയത്നം കൊണ്ടാണ് ദേശപ്പെരുക എന്ന ചരിത്ര കൃതി പൂർത്തിയായത്. അതാണ് ഷാർജയിൽ പൂവണിഞ്ഞത്.
എഡിറ്റൊറിയൽ ബോർഡ് അംഗങ്ങളായ ടി.പി.മഹമ്മൂദ് ഹാജി,
എസ് എൽ പി മുഹമ്മദ്‌ കുഞ്ഞി, ഡോ.എസ്.എൽ.പി.ഉമ്മർ ഫാറൂക്ക്, പി.മുഹമ്മദ് ശാഫി,ഷാർജ ബുക്ക് അതോററ്ററി പ്രതിനിധി മോഹൻകുമാർ, മാധ്യമ പ്രവർത്തകരായ എം.സി.എ.നാസർ, കെ.എം.അബ്ബാസ്, വി.പി.കെ.അബ്ദുല്ല, യേശുശീലൻ എന്നിവർ ആശംസകൾ നേർന്നു.
പുസ്തക എഡിറ്റർ എസ്.എൽ.പി.സിദ്ദീഖ് സ്വാഗതവും ചെയർമാൻ ടി.പി.അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.

ഈ ആഘോഷവും വരാനിരിക്കുന്ന വർഷവും എല്ലാവർക്കും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!