വെള്ളിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് മോശം ദൃശ്യപരത ആയതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
തിരശ്ചീന ദൃശ്യപരത കുറയാൻ സാധ്യത ഉള്ളതായി കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിൽ രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. കൂടാതെ ദുബായ്-അബുദാബി റോഡിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ വേണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.