ഗ്ലോബൽ വില്ലേജ് സീസൺ 29 : ഒക്ടോബർ 16-ന് ആരംഭിക്കുമെന്ന് പ്രഖ്യാപനം | 2025 മെയ് 11 വരെ തുടരും

ഈ വർഷം, ഗ്ലോബൽ വില്ലേജ് ഓഫറുകൾ വർധിപ്പിക്കുന്നു. കൂടുതൽ സാംസ്കാരിക പരിപാടികൾ, വിനോദം, ഇൻഫ്രാസ്ട്രക്ചർ നവീകരണങ്ങൾ തുടങ്ങിയവ ഉണ്ടാകും.

28-ാം സീസണിൽ കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ് 10 ദശലക്ഷം സന്ദർശകരുമായി ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 27 പവലിയനുകളിലായി 90 സംസ്കാരങ്ങൾ പ്രദർശിപ്പിച്ചു. കഴിഞ്ഞ സീസണിൽ 400-ലധികം കലാകാരന്മാർ പങ്കെടുത്തു.

സീസണിൽ 200-ലധികം റൈഡുകളും മറ്റ് കാളി ഉപകരണങ്ങളും , 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരുന്നു.

വർഷത്തിൻ്റെ തണുത്ത പകുതിയിൽ സന്ദർശകർക്കായി തുറന്നിരിക്കുന്ന ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസിനു മുകളിലുള്ള പൗരന്മാർക്കും സൗജന്യമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!