ഈ വർഷം, ഗ്ലോബൽ വില്ലേജ് ഓഫറുകൾ വർധിപ്പിക്കുന്നു. കൂടുതൽ സാംസ്കാരിക പരിപാടികൾ, വിനോദം, ഇൻഫ്രാസ്ട്രക്ചർ നവീകരണങ്ങൾ തുടങ്ങിയവ ഉണ്ടാകും.
28-ാം സീസണിൽ കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ് 10 ദശലക്ഷം സന്ദർശകരുമായി ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. 27 പവലിയനുകളിലായി 90 സംസ്കാരങ്ങൾ പ്രദർശിപ്പിച്ചു. കഴിഞ്ഞ സീസണിൽ 400-ലധികം കലാകാരന്മാർ പങ്കെടുത്തു.
സീസണിൽ 200-ലധികം റൈഡുകളും മറ്റ് കാളി ഉപകരണങ്ങളും , 3,500-ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരുന്നു.
വർഷത്തിൻ്റെ തണുത്ത പകുതിയിൽ സന്ദർശകർക്കായി തുറന്നിരിക്കുന്ന ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസിനു മുകളിലുള്ള പൗരന്മാർക്കും സൗജന്യമായിരിക്കും.