Hometown Restaurant പേരുപോലെ മലയാള നാടിൻറെ തനത് രുചി വിളമ്പാൻ തുടങ്ങിയിട്ട് രണ്ട് വർഷങ്ങൾ പിന്നിടുന്നു. ഷാർജ അൽ നഹ്ദ സഫീർ മാളിനുള്ളിൽ തുടങ്ങിയ ഔട്ലെറ്റ് ശ്രീ അഷ്‌റഫ് താമരശ്ശേരിയാണ് ഉദ്ഘാടനം ചെയ്തത്. പ്രിസെർവേറ്റിവോ ഫുഡ് കളറോ, ഫ്രോസൺ മീറ്റോ ഇവർ ഉപയോഗിക്കുന്നില്ല.
കല്ലപ്പം, പുട്ട്, തട്ട് പൊറോട്ട, ബീഫ് റോസ്റ്റ്, പാൽകപ്പ, കുട്ടനാടൻ കൊഞ്ച് റോസ്റ്റ്, നാടൻ താറാവു മപ്പാസ്, വറുത്തരച്ച നാടൻ കോഴിക്കറി തുടങ്ങി രുചി വൈവിധ്യങ്ങൾ ഏറെയാണ്. ഹോംടൗണിന്റെ വിഭവ സമൃദ്ധമായ സദ്യ ജനശ്രദ്ധ നേടിയതാണ്. സീഫുഡ് പ്രേമികൾക്കു വേമ്പനാട്ടു സദ്യ, നോൺ വെജ് പ്രേമികൾക്കു ഷാപ്പു സദ്യ, പിന്നെ ഏവർക്കും പ്രിയപ്പെട്ട കല്യാണ സദ്യ, കൂടെ പലതരം പായസങ്ങളും ഇവർ വിളമ്പുന്നു. ചാകരച്ചോറും സീഫുഡ് ബക്കറ്റും ഇവിടുത്തെ പ്രത്യേക വിഭവങ്ങളാണ്.
വൈകുന്നേരങ്ങളിൽ നാടൻ ചായക്കൊപ്പം രുചിയുള്ള കുമ്പിളപ്പവും, ഉണ്ണിയപ്പവും മറ്റു നിരവധി പലഹാരങ്ങളും രുചിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന മായം ചേർക്കാത്ത രുചിവൈവിധ്യങ്ങൾ ഉച്ചക്ക് 12 മുതൽ രാത്രി 12 മണി വരെ ലഭ്യമാണ്. ഹോം ഡെലിവറിയും, ഓർഡർ അനുസരിച്ചു കാറ്ററിംഗ് സർവീസുമുണ്ട്.