ദുബായിലെ മഷ്റെഖ് മെട്രോ സ്റ്റേഷൻ ഇനി ‘ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ’ എന്നറിയപ്പെടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച പ്രഖ്യാപിച്ചു.
മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇൻ്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ റെഡ് ലൈനിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഷെയ്ഖ് സായിദ് റോഡിലാണിത്.
InsuranceMarket.ae 1995 മുതൽ യുഎഇ ജനങ്ങൾക്ക് സേവനം നൽകുന്നു. പ്രസ്തുത മെട്രോ സ്റ്റേഷൻ്റെ പേര് 10 വർഷത്തേക്ക് സാധുവായിരിക്കും.