സംഘർഷം രൂക്ഷമായ സുഡാനിൽ അടിയന്തരമായി വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യു.എ.ഇ മന്ത്രി. ദി ഇക്കണോമിസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു കത്തിൽ, രാഷ്ട്രീയകാര്യ വിദേശകാര്യ അസിസ്റ്റൻ്റ് മിനിസ്റ്ററായ ലാന സാകി നുസൈബെ, സുഡാനിലെ ദുരന്തത്തെ ഉയർത്തിക്കാട്ടുന്ന പ്രസിദ്ധീകരണത്തെ അഭിനന്ദിച്ചു. വടക്കേ ആഫ്രിക്കയിൽ ഉടനടി വെടിനിർത്തൽ ഉണ്ടാക്കേണ്ടതിൻ്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
അടുത്തിടെ സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളിൽ യുഎഇ വഹിച്ച പങ്ക് മന്ത്രി പരാമർശിച്ചു. എല്ലാ സിവിലിയൻമാരെയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ലൈംഗികാതിക്രമം ഉൾപ്പെടെ എല്ലാത്തരം അക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ലാന സാക്കി നുസൈബെ അടിവരയിട്ടു പറഞ്ഞു.