ഷാർജയിൽ പുതിയ സ്പോർട്സ് സിറ്റി വരുന്നു. ഷാർജ ഭരണാധികാരി പദ്ധതിക്ക് അംഗീകാരം നൽകി. നാല് സ്പോർട്സ് കോംപ്ലക്സുകൾ ഉൾപ്പെടുന്നതാണ് സ്പോർട്സ് സിറ്റി. ഷാർജ റേഡിയോയിലെ ‘ഡയറക്ട്ലൈൻ’ പരിപാടിയിൽ ഷാർജ പൊതുമരാമത്ത് തലവൻ അലി ബിൻ ഷഹീൻ അൽ സുവൈദിയാണ് സ്പോർട്സിറ്റി പദ്ധതിക്ക് അംഗീകാരം നൽകിയ വിവരം അറിയിച്ചത്. ടീം മത്സരങ്ങളും വ്യക്തിഗത കായിക ഇനങ്ങളും നടത്താനാവുന്ന വിധത്തിൽ നാല് സ്പോർട്സ് കോപ്ലക്സുകളാണ് ഇതിൽ ഉണ്ടാവുക.
നഗരത്തിലേക്കുള്ള പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലത്ത് സെൻട്രൽ സ്ക്വയർ ഉൾപ്പെടുന്ന വിധമാണ് സിറ്റി. സ്പോർട്സ്റ്റിയുടെ ഷാർജ ഭരണാധികാരി തന്നെയാണ് ഇത് വരച്ചുനൽകിയതെന്ന് സുവൈദി പറഞ്ഞു. അൽ മദാം, അൽ ബദായേർ, മഹാഫിസ്, അൽ ബത്താന എന്നിവിടങ്ങളിലേക്കുള്ള റോഡുകളും ഷാർജ സ്പോർട്സ് സിറ്റിയിൽ നിന്നുള്ള റോഡും സംഗമിക്കുന്നതിന്റെ മധ്യഭാഗത്തായിരിക്കും ‘സ്പോർട്സ് സിറ്റി സ്റ്റേഡിയം’.