യുഎഇ നിവാസികൾക്ക് ഇന്ന് ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയാകും. ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം)പറയുന്നതനുസരിച്ച് ഉച്ചയോടെ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപം കൊള്ളാനും മഴ പെയ്യാനും സാധ്യതയുണ്ട്.
രാത്രിയിലും തിങ്കളാഴ്ച രാവിലെ വരെയും ഈർപ്പം വർദ്ധിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും നേരിയ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.