യുഎഇയുടെ ടൂറിസം മേഖല അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിലും ഹോട്ടൽ ബുക്കിംഗിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു.
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൻ്റെ (ഡബ്ല്യുടിടിസി) കണക്കുകൾ പ്രകാരം 2023ൽ, ടൂറിസം മേഖല യുഎഇയുടെ ജിഡിപിയുടെ 11.7 ശതമാനം സംഭാവന ചെയ്തു. മൊത്തം 220 ബില്യൺ ദിർഹം. 2024ൽ ഇത് 12 ശതമാനം അല്ലെങ്കിൽ 236 ബില്യൺ ദിർഹം ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
2034-ഓടെ യുഎഇ ജിഡിപിയിലേക്കുള്ള യാത്രാ-ടൂറിസം സംഭാവന 275.2 ദിർഹത്തിലെത്തുമെന്ന് ഡബ്ല്യുടിടിസി കരുതുന്നു. രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണ ഇതിനുണ്ടാകും. വിമാനത്താവളങ്ങളും താമസ സൗകര്യങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.