യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ വാഹന ഗതാഗതത്തിന് താമസം നേരിട്ടു. അതിനാൽ ദൂരക്കാഴ്ച കുറയുന്ന പ്രദേശങ്ങളിൽ റെഡ് അലേർട്ടും മറ്റിടങ്ങളിൽ മഞ്ഞ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശമുണ്ട്. വ്യവസ്ഥകൾക്കനുസൃതമായി, അബുദാബിയിലെ നിരവധി പ്രധാന, ആന്തരിക റോഡുകളിൽ വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി താഴ്ത്തിയിട്ടുണ്ട്.