ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിപ്പ് നൽകി. ഉമ്മ് സുഖീം സ്ട്രീറ്റ് എക്സിറ്റിന് മുൻപാണ് അപകടം നടന്നത്. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലേക്ക് പോകുന്ന റോഡിലാണ് സംഭവം.
വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.