യു.എ.ഇ യിൽ ഇന്നത്തെ ദിവസം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും, അത് പകൽ സമയത്ത് പൊടി വീശാൻ ഇടയാക്കും. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
മൂടൽമഞ്ഞിനെ തുടർന്ന് യുഎഇയുടെ കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.