ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്.

ഇരിങ്ങാലക്കുട : ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്. ഓണാഘോഷത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. രാവിലെ കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ഹാളില്‍ സമാപിച്ചു. പുലികളിയും കുമ്മാട്ടികളിയും ഡി.ജെ വാഹനവും പഞ്ചവാദ്യവും കാവടികളും ശിങ്കാരിമേളവും അടക്കം വൈവിധ്യങ്ങളായ കലാരൂപങ്ങളോടെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.

ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസിലെ ജീവനക്കാരും ഘോഷയാത്രയില്‍ അണിചേര്‍ന്നു. ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍, സി.ഇ.ഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

എം.എല്‍.എ മാരായ ഇ.ടി ടൈസന്‍മാസ്റ്റര്‍, സനീഷ് കുമാര്‍ ജോസഫ്, സി. ബാലചന്ദ്രന്‍, മുന്‍ ഗവ.ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടന്‍, സി.പി.ഐ ജില്ല സെക്രട്ടറി വത്സകുമാര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ സുജ സജ്ജീവ്കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍ എം.പി ജാക്‌സന്‍, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ഫെനി എബിന്‍, അഡ്വ.ജിഷ ജോബി, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!