ബിസിനസ് ബേയിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണു യുവതി മരിച്ചു

തിങ്കളാഴ്ച പുലർച്ചെ ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ നിന്ന് ഒരു യുവതി വീണു മരിച്ചു.
യുവതി താമസിച്ചിരുന്ന എസ്‌കേപ്പ് ടവറിൻ്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന സെക്കൻഡ് ഹോം കഫേയ്ക്ക് സമീപമുള്ള ആർടിഎ കാർ പാർക്കിന് അടുത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 38 നിലകളുള്ള കെട്ടിടത്തിൻ്റെ ബാൽക്കണിയിൽ നിന്നാണ് വീണതെന്ന് കരുതുന്നു. ഏതു നാട്ടുകാരിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബിസിനസ് ബേയിൽ സ്ഥിതി ചെയ്യുന്ന എസ്‌കേപ്പ് ടവർ, ബിസിനസ് ബേ മെട്രോ സ്‌റ്റേഷൻ്റെ സാമീപ്യം കാരണം യുവ പ്രൊഫഷണലുകളുടെ ഒരു ജനപ്രിയ വസതിയാണ്.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ വിശദാംശങ്ങൾ പ്രതീക്ഷിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!