ദുബായ് പോർട്ട് പോലീസിലെ മറൈൻ റെസ്‌ക്യൂ ഡിവിഷനിലെ മുങ്ങൽ വിദഗ്ധർ ബർ ദുബായിലെ അൽ ജദ്ദാഫ് ഏരിയയിൽ ഡോക്ക് സൈഡിൽ നിന്ന് മുങ്ങിയ ഒരു സെഡാൻ കണ്ടെടുത്തു. സെപ്തംബർ 16 തിങ്കളാഴ്ച പുറത്തിറക്കിയ വീഡിയോയിൽ, നിരവധി ഉദ്യോഗസ്ഥരും മറൈൻ റെസ്ക്യൂ ഡൈവർമാരും അപകടസ്ഥലത്ത് വാഹനം രക്ഷിക്കുന്നത് കാണാം.
അൽ ജദ്ദാഫ് ഏരിയയിലെ കടവിൽ നിന്ന് കാർ തെന്നി വെള്ളത്തിലേക്ക് മറിയുകയും പാർക്ക് ചെയ്തിരുന്ന യാട്ടിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം കടലിൻ്റെ അടിയിലേക്ക് മറിഞ്ഞു.
സംഭവത്തിൽ ഡ്രൈവറും യാത്രക്കാരനുമായ രണ്ട് യുവാക്കൾ രക്ഷപ്പെട്ടു. ബോട്ടുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് തകർന്ന കാറിൻറെ വിൻഡ്ഷീൽഡിലൂടെ മുങ്ങിപ്പോയ കാറിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് കഴിഞ്ഞു.