ഷാർജാ : കെയർ ചിറ്റാർ പ്രവാസി അസോസിയേഷന്റെ പ്രവാസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
നിസാർ സൈദ് (കെയർ മാധ്യമരത്ന പുരസ്‌കാരം), തങ്കച്ചൻ മണ്ണൂർ (കെയർ ഗുരുരത്ന പുരസ്‌കാരം), ജോളി ജോർജ് (കെയർ നഴ്സിംഗ് എക്സലൻസ് പുരസ്‌കാരം) എന്നിവരാണ് അവാർഡിന് അർഹരായത്.
ഒക്ടോബർ ആറിന് അജ്‌മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ നടക്കുന്ന “ചിറ്റാറോണം 2024” സാംസ്‌കാരിക സമ്മേളനത്തിൽ കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അവാർഡ് സമ്മാനിക്കും.