വിസ പൊതുമാപ്പ് ക്യാമ്പയിൻ; അഞ്ചുമാസം ഗർഭിണിയായ യുവതിക്ക് പുതുജീവിതമേകി യുഎഇ

ദുബായ്: വിസ നിയമലംഘകർക്കായുള്ള വിസ പൊതുമാപ്പ് ക്യാമ്പയ്‌നിൽ പങ്കെടുത്ത് അവസരം പ്രയോജനപ്പെടുത്തി കെനിയൻ യുവതി മെല്ലിസ നദലു കെമനി. ഗർഭിണിയായ മെല്ലിസയ്ക്കും അവളുടെ ഗർഭസ്ഥ ശിശുവിനും തങ്ങളുടെ ജീവിതം തന്നെയാണ് യുഎഇയിലെ വിസ പൊതുമാപ്പ് ക്യാമ്പയ്‌നിലൂടെ തിരികെ ലഭിച്ചിരിക്കുന്നത്. ജനിക്കാൻ പോകുന്ന തന്റെ മകന് ഇനി ഐഡന്റിറ്റി ഉണ്ടാകുമെന്ന സന്തോഷത്തിലാണ് ഈ അമ്മ.

തന്റെ മകൻ തിരിച്ചറിയൽ രേഖയില്ലാതെ ജനിക്കുമോ എന്ന ഭയത്താലാണ് മെല്ലിസ കഴിഞ്ഞിരുന്നത്. രണ്ട് വർഷത്തിലേറെയായി മെല്ലിസ യുഎഇയിലാണ് താമസിക്കുന്നത്. തന്റെ ഭാവിയെ കുറിച്ചും വർദ്ധിച്ചു വരുന്ന പിഴ തുകയെ കുറിച്ചുമുള്ള ആശങ്കയിലാണ് മെല്ലിസ ഓരോ ദിനവും തള്ളി നീക്കിയത്. വീട്ടിലെ വാതിലിൽ ഓരോ തവണ മുട്ടുകേൾക്കുമ്പോഴും അവൾ ഭയപ്പെട്ടു. ഗർഭിണിയായ മെല്ലിസ ഓരോ തവണയും ക്ലിനിക്കിലേക്ക് പോകുന്നതും ഭയത്തോടെയായിരുന്നു. തന്റെ കുഞ്ഞിനെ കുറിച്ച് അവൾ കണ്ട സ്വപ്‌നങ്ങളിൽ പോലും ഇരുട്ട് നിറയാൻ തുടങ്ങി.

ശരിയായ ഐഡന്റിറ്റി ഇല്ലാതെ തന്റെ കുഞ്ഞ് എങ്ങനെ ഈ ലോകത്തേക്ക് വരുമെന്നായിരുന്നു അവളുടെ ചിന്ത. നിയമപരമായ കടലാസുകളില്ലാതെ ജനിച്ചാൽ കുഞ്ഞിന് എന്ത് ഭാവിയാണ് നൽകാൻ കഴിയുകയെന്ന ആശങ്കയിലാണ് ഇവർ കഴിഞ്ഞിരുന്നത്. 30,000 ദിർഹമായിരുന്നു ഇവർക്ക് ലഭിച്ചിരുന്ന പിഴ. എന്നാൽ യുഎഇയുടെ വിസ പൊതുമാപ്പ് ആനുകൂല്യം മെല്ലിസയ്ക്ക് പ്രതീക്ഷയുടെ പുതുവഴി തുറന്നു നൽകി.

വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് വേണ്ടിയാണ് യുഎഇ പൊതുമാപ്പ് ആനുകൂല്യം ആരംഭിച്ചത്. ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് പരിപാടി. പ്രവാസികൾ നേരിടുന്ന വിസ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽ സുരക്ഷിതമാക്കുന്നതിനും അല്ലെങ്കിൽ പിഴകളില്ലാതെ യു.എ.ഇയിൽ നിന്ന് പുറത്തുപോകുന്നതിനുമുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നിയമപരമായ പ്രത്യാഘാതങ്ങളോ ഭീമമായ പിഴകളോ നേരിടാതെ തന്നെ പ്രയോജനപ്പെടുത്താവുന്ന ഈ അവസരം വഴി മെല്ലിസയ്ക്കും അവളുടെ കുഞ്ഞിനും പുതുജീവനാണ് ലഭിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!