ദുബായ്: യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാഷണൽ സെന്റർ മെറ്റീരിയോളജിയാണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ 30 ഡിഗ്രി സെൽഷ്യസിനും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലും അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില.
യുഎഇയിൽ ചില സ്ഥലങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും ചിലയിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഹ്യുമിഡിറ്റി ഉയരാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലവാസ്ഥാ കേന്ദ്രം പ്രവചിച്ചു. ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഹ്യുമിഡിറ്റി 90 ശതമാനം വരെ ഉയരാനും പർവ്വത മേഖലകളിൽ 15 ശതമാനം വരെ ഹ്യുമിഡിറ്റി താഴാനുമിടയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.