അബുദാബി: യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട് സേവനങ്ങൾ തടസപ്പെട്ടു. അബുദാബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ സെപ്റ്റംബർ 23 തിങ്കളാഴ്ച പുലർച്ചെ 4.30 വരെ പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
പാസ്പോർട്ട് സേവാ പോർട്ടലിന്റെ സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് സേവനങ്ങൾ തടസപ്പെട്ടത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെയാണ് ഇന്ത്യൻ എംബസി അധികൃതർ ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.