അബുദാബി: സൗദി ദേശീയ ദിനത്തിൽ ആശംസകൾ അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി ഭരണാധികാരിക്ക് ആശംസകൾ നേർന്നു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന അഗാധമായ സൗഹൃദ ബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു. മേഖലയിലുടനീളമുള്ള ആളുകളുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സൗദിയ്ക്ക് ആശംസകൾ നേർന്നു. രണ്ട് സഹോദര രാഷ്ട്രങ്ങളും നന്മയുടെ വികസനത്തിന്റെ പാതയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.