ദുബായ്: ഫ്രാൻസിലെ പ്രശസ്തമായ ലെ മാൻസ് കാർട്ട് ഇന്റർനാഷണൽ സർക്യൂട്ടിൽ ചരിത്രനേട്ടവുമായി ദുബായിൽ നിന്നുള്ള 9 വയസുകാരി. കാർട്ടിംഗിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ റേസറായി മാറിയിരിക്കുകയാണ് അതിഖ മിർ. RMCIT-Rotax ചലഞ്ച് ഇന്റർനാഷണൽ ട്രോഫിയിൽ ഒരു റേസ് നേടുന്ന ലോകത്തിലെ ആദ്യത്തെ വനിതാ റേസറാണ് അതിഖ.
പ്രമുഖ ഫോർമുല 1 ഡ്രൈവർമാരായ മാക്‌സ് വെർസ്റ്റാപ്പൻ, ജോർജ്ജ് റസ്സൽ, ലാൻഡോ നോറിസ് എന്നിവർ ഫോർമുല 1-ൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് റോട്ടാക്‌സ് മാക്‌സിൽ വിജയം നേടിയിട്ടുണ്ട്. യൂറോപ്പിലുടനീളമുള്ള അഞ്ച് രാജ്യങ്ങളിലായി 10 റേസ് വീക്കെൻഡ്‌സിൽ അതിഖ പങ്കെടുത്തിട്ടുണ്ട്.
തനിക്ക് റേസിംഗ് വലിയ ഇഷ്ടമാണെന്നാണ് അതിഖ വ്യക്തമാക്കുന്നത്. റേസിംഗിന്റെ ഭാഗമായി താൻ, ഇറ്റലി, സ്‌പെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും അതിഖ പറഞ്ഞു.