അബുദാബി: യുഎഇ നിവാസികൾ കരീബിയൻ പാസ്പോർട്ടിൽ നിന്നും ഷെങ്കനിലേക്ക് മാറുന്നു. യുഎഇയിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ളവർ കരീബിയൻ പാസ്പോർട്ടിൽ നിന്നും ഷെങ്കൻ പാസ്പോർട്ടിലേക്ക് മാറുന്ന സാഹചര്യമാണിപ്പോഴുള്ളത്. കരീബിയൻ രാജ്യങ്ങൾ നിരക്ക് ഉയർത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം.
എന്നിരുന്നാലും കരീബിയൻ പാസ്പോർട്ടുകൾക്കും ഇപ്പോഴും ആവശ്യക്കാരേറെയാണ്. കുറഞ്ഞ ചെലവ്, വേഗത്തിലുള്ള നടപടികൾ എന്നിവയാണ് കരീബിയൻ പാസ്പോർട്ടുകളിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. യൂറോപ്യൻ, ഷെങ്കൻ മേഖലകൾ ഉൾപ്പെടെ 150 ഓളം രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന കരീബിയൻ പാസ്പോർട്ടുകൾക്ക് വലിയ ഡിമാൻഡാണുള്ളത്.
യൂറോപ്യൻ പാസ്പോർട്ടുകൾക്കായി ഉയർന്ന തുക ചെലവഴിക്കേണ്ടി വരും. ഇതിന് പുറമെ ഇത് ലഭിക്കാൻ വർഷങ്ങളുടെ കാത്തിരിപ്പും വേണ്ടി വരും. എന്നാൽ, കരീബിയൻ പാസ്പോർട്ടുകൾ ആറു മാസത്തിനുള്ളിൽ തന്നെ ലഭിക്കും. ചെലവ് കുറവാണെന്നതാണ് മറ്റൊരു സവിശേഷത.