2 മിനിറ്റ് ഡ്രൈവ് വേണ്ടിടത്ത് അരമണിക്കൂറോളം ട്രാഫിക് ബ്ലോക്ക്; ഗതാഗത കുരുക്കിൽ യുഎഇ നിവാസികൾ വലയുന്നതായി റിപ്പോർട്ട്

ദുബായ്: ഗതാഗത കുരുക്കിൽ യുഎഇ നിവാസികൾ വലയുന്നതായി റിപ്പോർട്ട്. ദുബായിലെയും ഷാർജയിലെയും നിരവധി താമസക്കാരാണ് ഗതാഗതക്കുരുക്ക് കാരണം തങ്ങൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വിശദമാക്കുന്നത്. 2 മിനിറ്റ് നേരം മാത്രം ഡ്രൈവ് ചെയ്യേണ്ടിടത്ത് മുപ്പത് മിനിറ്റോളം ഗതാഗത കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണ് പലരും നേരിടേണ്ടി വരുന്നത്.

തിരക്കില്ലാത്ത സമയങ്ങളിൽ ഹൈവേയിൽ എത്താൻ വെറും 2 മിനിറ്റ് ഡ്രൈവ് മാത്രം മതി. എന്നാൽ തിരക്കുള്ള സമയങ്ങളിൽ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ട്രാഫിക് ബ്ലോക്ക് പലർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. പ്രധാന ഹൈവേയിലേക്ക് പോകാൻ ഒരു എക്‌സിറ്റ് മാത്രമുള്ളതാണ് ട്രാഫിക് ബ്ലോക്കിന്റെ പ്രധാന കാരണം. ഇത് സംബന്ധിക്കുന്ന റിപ്പോർട്ടുകൾ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിൽ ഉൾപ്പെടെ വന്നിരുന്നു.

എക്‌സിറ്റ് കടക്കാൻ അരമണിക്കൂറോളം സമയം വേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നാണ് ദുബായ് പ്രൊഡക്ഷൻ സിറ്റിയിലെ താമസക്കാരനായ അഹമ്മദ് റിസ്വാൻ വ്യക്തമാക്കുന്നത്. ഒരു ടെലികോം കമ്പനിയിലെ എഞ്ചിനീയറാണ് റിസ്വാൻ. നേരത്തെ താൻ താമസസ്ഥാലത്തു നിന്നും അരമണിക്കൂറിനുള്ളിൽ ഓഫീസിൽ എത്തിയിരുന്നുവെന്നും ഇപ്പോൾ ഒരു മണിക്കൂറിലധികം സമയം എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലരും സമാന രീതിയിൽ വലിയ പ്രയാസം നേരിടുന്ന അവസ്ഥയിലാണ്. ഗതാഗത കുരുക്ക് കാരണം പലർക്കും കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താനോ കുട്ടികളെ കൃത്യസമയത്ത് സ്‌കൂളുകളിൽ എത്തിക്കാനോ കഴിയുന്നില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!