അബുദാബി: വിസ പൊതുമാപ്പ് തേടുന്നവർക്കുള്ള 14 ദിവസത്തെ എക്സിറ്റ് പാസ് കാലാവധി നീട്ടി യുഎഇ. വിസ പൊതുമാപ്പ് അനുവദിച്ച ഓവർസ്റ്റേയേഴ്സിന് രാജ്യം വിടാൻ ഒക്ടോബർ 31 വരെ സമയമുണ്ടെന്ന് യുഎഇ അധികൃതർ അറിയിച്ചു.
പൊതുമാപ്പ് ലഭിച്ച് 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിബന്ധന. എന്നാൽ, ഇപ്പോൾ, പൊതുമാപ്പ് കാലയളവ് അവസാനിക്കുന്നത് വരെ ഈ ഗ്രേസ് പിരീഡ് നീട്ടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ സമയപരിധിക്കുള്ളിൽ എപ്പോൾ വേണമെങ്കിലും രാജ്യം വിടാൻ അനുവദിക്കുന്ന തരത്തിൽ പൊതുമാപ്പ് അപേക്ഷകർക്ക് നൽകുന്ന ഔട്ട്പാസിൽ ദീർഘിപ്പിച്ച കാലയളവ് വ്യക്തമായി രേഖപ്പെടുത്തുമെന്നും അധികൃതർ വിശദീകരിക്കുന്നു.
അതേസമയം, ശൈത്യകാലത്ത് വിമാന നിരക്ക് വർദ്ധിക്കുന്നതിനാൽ പൊതുമാപ്പ് ലഭിക്കുന്നവർ എത്രയും വേഗം രാജ്യം വിടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ശൈത്യക്കാലത്ത് വിമാന നിരക്ക് വർദ്ധിക്കുന്നതിനാൽ ഫ്‌ളൈറ്റ് ടിക്കറ്റിന് കൂടുതൽ പണം നൽകേണ്ടിവരുമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.