ദുബായ് : ശൈഖ് സായിദ് ഇന്റർ നാഷണൽ പീസ് ഫോറം, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെ ഒക്ടോബർ 5ന് നടക്കുന്ന പ്രഥമ അൽ ഹുറൂഫ് ഇന്റർ നാഷണൽ അറബിക് കാലിഗ്രാഫി മത്സരത്തിന്റെ ലോഗോ പ്രകാശനം ഫുജൈറ രാജ കുടുംബാംഗം ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ അബ്ദുല്ല അൽ ശർഖി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്ക് നൽകി നിർവഹിച്ചു. ദുബായ് മഹബ്ബ കോൺഫ്റൻസിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു.
മീലാദ് ആഘോഷങ്ങളുടെ ഭാഗമയി പ്രവാചാകർ മുഹമ്മദ് നബിയുടെ പേരുകൾ വരക്കുന്ന വിവിധത്തിലാണ് മത്സരം നടക്കുക പരിപാടികൾക്കുളള റജിസ്ട്രേഷൻ ആരംഭിച്ചു. കാറ്റഗറി എ യിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾകൾക്കും കേറ്റഗറി ബിയിൽ 15 – 25 വയസ്സ് വരെ യുള്ളവർക്കും മത്സരിക്കാം.ദുബായ് ഉമ്മു സുഖയിം
സി. ഡി. എ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 5ന് വൈകുന്നേരം 5മണി മുതൽ
മത്സരം ആരംഭിക്കും. ഈ മാസം 30 വരെയാണ് രജിസ്ട്രേഷൻ കാലാവധി.
എക്സിക്യൂട്ടീവ്ഡയറക്ടർ മുനീർ പാണ്ടിയാലയും, ക്രിയേറ്റീവ് ഡയറക്ടർ അനസ് റംസാനും പറഞ്ഞു
വിവരങ്ങൾക്ക് (+971585814229 – വാട്സ്ആപ്)