ദുബായ്: യുഎസിലെ ജോൺസൺ സ്പേസ് സെന്ററിൽ കൂടുതൽ യുഎഇ ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
നാസയുമായും മറ്റ് യുഎസ് പങ്കാളികളുമായും ശക്തമായ സഹകരണത്തിലൂടെ പുതിയ തലമുറ ബഹിരാകാശ പര്യവേക്ഷകരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കാനാണ് യുഎഇ ലക്ഷ്യംവെയ്ക്കുന്നത്. ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയും യുഎസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
കൂടുതൽ യുഎഇ ബഹിരാകാശ സഞ്ചാരികൾക്ക് ജോൺസൺ സ്പേസ് സെന്ററിൽ പരിശീലനം നൽകും. നാസയും യുഎഇ ബഹിരാകാശ ഏജൻസിയും നാസയും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും (എംബിആർഎസ്സി) തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാനും തീരുമാനമായി.