ദുബായ്: ഈ വർഷം അബുദാബിയിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ അവതരിപ്പിക്കാനൊരുങ്ങി ഊബർ. റൈഡ്-ഹെയ്ലിംഗ് കമ്പനി ചൈനയുടെ വീറൈഡുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുക. ഈ വർഷം അവസാനം പദ്ധതി യുഎഇയിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി ആരംഭിച്ചാൽ ഊബർ ആപ്പ് വഴി വെറൈഡിന്റെ റോബോടാക്സിസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ലഭിക്കും. എത്ര സെൽഫ് ഡ്രൈവിംഗ് കാറുകളായിരിക്കും അബുദാബിയിൽ വിന്യസിക്കുകയെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല.
2023-ൽ, രാജ്യത്തെ റോഡുകളിൽ സ്വയം ഓടിക്കുന്ന വാഹനങ്ങൾക്കുള്ള ആദ്യത്തെ ദേശീയ ലൈസൻസ് വീറൈഡിന് യുഎഇ അനുവദിച്ചു. മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും ഇത്തരത്തിൽ ലഭിക്കുന്ന ആദ്യ ഡ്രൈവിംഗ് ലൈസൻസായിരുന്നു ഇത്. ഈ ലൈസൻസ് ഉപയോഗിച്ച്, യുഎഇയിൽ ഓട്ടോണമസ് ഡ്രൈവിംഗ് വാഹനങ്ങളുടെ വിവിധ റോഡ് ടെസ്റ്റിംഗും പ്രവർത്തനങ്ങളും നടത്താനുള്ള അനുമതി വീ റൈഡിന് ലഭിച്ചു.