ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ സ്റ്റാൻഡേർഡ് ടെസ്റ്റുകൾ നടപ്പാക്കും. ഒരു മൂല്യനിർണ്ണയ സൊല്യൂഷൻ പ്രൊവൈഡറുമായി കരാറിൽ ഏർപ്പെട്ടതായി ഷാർജ വിദ്യാഭ്യാസ റെഗുലേറ്റർ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വൈദഗ്ധ്യം, വിവരങ്ങൾ, റിപ്പോർട്ടുകൾ എന്നിവ കൈമാറുന്നതിന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ഡിഗ്ലോസിയയുമായി ചേർന്ന് പ്രവർത്തിക്കും. എമിറേറ്റിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതി വ്യക്തമാക്കുന്ന ഒരു ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.
ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കുന്ന ഈ ടെസ്റ്റുകളിൽ പങ്കെടുക്കാൻ സ്കൂളുകളെ അതോറിറ്റി പ്രോത്സാഹിപ്പിക്കും. എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പായിട്ടാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.