ഒക്ടോബർ മുതൽ യുഎഇയിൽ പുതിയ ട്രാഫിക് റഡാറുകൾ; വിശദാംശങ്ങൾ അറിയാം

ദുബായ്: പൊതു സുരക്ഷ, സൗകര്യം, ജീവിത നിലവാരം എന്നിവയ്ക്ക് എല്ലായ്‌പ്പോഴും മുൻഗണന നൽകിയിട്ടുള്ള രാജ്യമാണ് യുഎഇ. ഇതിന്റെ ഭാഗമായി പല നിയമങ്ങളിലും യുഎഇ പരിഷ്‌ക്കരണം നടത്തുന്നുണ്ട്. ഒക്ടോബർ മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് പുതിയ നിയമങ്ങളെ കുറിച്ച് അറിയാം.

1. പുതിയ ട്രാഫിക് റഡാറുകൾ

ഗുരുതരമായ നിയമലംഘനങ്ങൾ പിടികൂടാൻ അജ്മാനിൽ പുതിയ ട്രാഫിക് റഡാറുകൾ സജീവമാകും. ഇത് അജ്മാനിലെ ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കും. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾ റഡാറിൽ പതിയും. നിയമ ലംഘകർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും. ഒക്ടോബർ ഒന്നു മുതൽ റഡാറുകൾ പ്രവർത്തനം ആരംഭിക്കും.

2. ജനറ്റിക് ടെസ്റ്റിംഗ്

ഒക്ടോബർ 1 മുതൽ, അബുദാബിയിൽ വിവാഹം കഴിക്കുന്ന യുഎഇ പൗരന്മാർക്ക് വിവാഹത്തിനു മുമ്പുള്ള സ്‌ക്രീനിംഗിന്റെ ഭാഗമായി ജനിതക പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. അബുദാബി, അൽ ദഫ്ര, അൽ ഐൻ എന്നിവിടങ്ങളിലെ എമിറേറ്റിലെ 22 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിൽ ദമ്പതികൾക്ക് സേവനം ലഭിക്കും.

ജനിതക പരിശോധനാ ഫലം 14 ദിവസത്തിനകം ലഭിക്കും. ഈ സ്‌ക്രീനിംഗ് ദമ്പതികൾ തങ്ങളുടെ ഭാവിയിലെ കുട്ടികളിലേക്ക് പകരുന്ന ജനിതകമാറ്റങ്ങളുടെ വാഹകരാണോ എന്ന് തിരിച്ചറിയാൻ സഹായിക്കും.

3. യുഎസിലേക്കുള്ള എക്‌സ്പ്രസ് എൻട്രി

ഒക്ടോബർ മുതൽ, യുഎഇ പൗരന്മാർക്ക് യുഎസ് ഗ്ലോബൽ എൻട്രി പ്രോഗ്രാമിലേക്ക് സൈൻ അപ്പ് ചെയ്യാൻ കഴിയും. ഇത് എത്തിച്ചേരൽ പ്രക്രിയ വേഗത്തിലാക്കുകയും അവർക്ക് എക്‌സ്പ്രസ് ചെക്ക്-ഇൻ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രീ-ക്ലിയറൻസ് ഫെസിലിറ്റിയിലെ ഗ്ലോബൽ എൻട്രി കിയോസ്‌കിലോ മറ്റൊരു യുഎസ് പോർട്ട് ഓഫ് എൻട്രിയിൽ എത്തുമ്പോഴോ, നീണ്ട ലൈനുകളും അധിക ആവശ്യകതകളും ഒഴിവാക്കി ഉടൻ തന്നെ ചെക്ക് ഇൻ ചെയ്യാൻ കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!