വിദൂര മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ചരിത്രപരമായ പുരാവസ്തുക്കൾ കാണാൻ അവസരം; മ്യൂസിയം ഓൺ വീൽസുമായി ഷാർജ

ഷാർജ: വിദൂര മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ചരിത്രപരമായ പുരാവസ്തുക്കൾ കാണാൻ അവസരമൊരുക്കി ഷാർജയിലെ മ്യൂസിയം ഓൺ വീൽസ്. 2019-ൽ ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) ആരംഭിച്ച മ്യൂസിയം എക്‌സ്പ്രസ് വഴിയാണ് ഇതിനുള്ള അവസരം ലഭിക്കുന്നത്. വിദൂര പ്രദേശങ്ങളിലെ വിദ്യാർത്ഥികളിലേക്ക് സാംസ്‌കാരിക വിദ്യാഭ്യാസം എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘മ്യൂസിയംസ് ഓൺ ദി റോഡ്’ പദ്ധതിയുടെ ഭാഗമാണിത്.

ഏഴായിരം വർഷം പഴക്കമുള്ള പേൾ നെക്ക്‌ലേസും 1894-ൽ ഏവിയേഷൻ പയനിയർ ഓട്ടോ ലിലിയന്താൽ രൂപകൽപ്പന ചെയ്ത ഗ്ലൈഡർ മോഡലും ഉൾപ്പെടെയുള്ളവ മ്യൂസിയം എക്‌സ്പ്രസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പരമ്പരാഗത ബോട്ടായ അൽ ബത്തീലിന്റെ മാതൃകയും ഇവിടെ കാണാം.

കൽബയിലും എമിറേറ്റിലുടനീളമുള്ള സ്‌കൂളുകളേയും ബന്ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള മ്യൂസിയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഷാർജ മ്യൂസിയം അതോറിറ്റി ഡയറക്ടർ ജനറൽ ഐഷ റാഷിദ് ദീമാസ് വ്യക്തമാക്കി. സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുകയും വിദ്യാർത്ഥികൾക്കിടയിൽ ചരിത്രത്തോടുള്ള സ്‌നേഹം വളർത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!