അബുദാബി: യാസ് ഐലൻഡ് പദ്ധതിയുടെ നിർമാണം നിർത്തിവച്ച് അബുദാബി. നിയമലംഘനങ്ങളെ തുടർന്നാണ് അധികൃതർ പദ്ധതിയുടെ നിർമ്മാണം താത്ക്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്. പരിസ്ഥിതി മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം പദ്ധതി താൽക്കാലികമായി നിർത്തിവച്ചതായി അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു.
പാരിസ്ഥിതിക വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള എല്ലാ തിരുത്തൽ നടപടികളും നടപ്പിലാക്കുന്നത് വരെ പദ്ധതി നിർത്തിവെക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അബുദാബിയിൽ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിന് അബുദാബിയിൽ അടുത്തിടെ രണ്ട് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടിയിരുന്നു.