അബുദാബി: ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ ഇടംനേടി യുഎഇ സഹമന്ത്രി ഒമർ അൽ ഒലാമ. ടൈം മാഗസിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയാണ് ഒമർ അൽ ഒലാമ. മന്ത്രിയുടെ നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്തെത്തി.
ടൈം 100 ലിസ്റ്റിൽ ഒമർ അൽ ഒലാമ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയിലാണ് അദ്ദേഹം ഇടംനേടിയിരിക്കുന്നത്.