ഒളിപ്പിച്ച് കടത്താൻ ശ്രമം: 8.7 കിലോ മയ ക്കുമരുന്നുമായി ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ഷാർജ: വിമാനത്താവളത്തിൽ 8.7 കിലോ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ. ഷാർജ വിമാനത്താവളത്തിൽ നിന്നാണ് യാത്രക്കാരൻ മയക്കുമരുന്നുമായി പിടിയിലായത്. 10,934 മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായി ഷാർജ പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി വ്യക്തമാക്കി.

ലൈറ്റിംഗ് ഉപകരണങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന് ഗുളികകൾ. സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

ഷാർജയിലെ കസ്റ്റംസ് പോർട്ടുകളിലൂടെ നിരോധിത വസ്തുക്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ചതിന് കസ്റ്റംസ് സെന്ററിലെ ഇൻസ്‌പെക്ഷൻ ഓഫീസർമാരെയും ജീവനക്കാരെയും അതോറിറ്റി അഭിനന്ദിച്ചു. മയക്കുമരുന്ന് കടത്ത്, കൈവശം വെയ്ക്കൽ, വിൽപ്പന, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയെല്ലാം കുറ്റകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!