ഗ്രേറ്റ് അറബ് മൈൻഡ്‌സ് അവാർഡിന്റെ രണ്ടാം റൗണ്ടിനുള്ള നോമിനേഷൻ ആരംഭിച്ചു; പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്

ദുബായ്: ‘ഗ്രേറ്റ് അറബ് മൈൻഡ്‌സ്’ അവാർഡിന്റെ രണ്ടാം റൗണ്ടിനുള്ള നോമിനേഷൻ ആരംഭിച്ചു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിലൂടെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വരാനിരിക്കുന്ന കാലത്തെ രൂപപ്പെടുത്തുന്നതിൽ അറബ് ജനതയുടെ പങ്കിനെക്കുറിച്ചുള്ള വിശ്വാസം വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒന്നാണ് ഈ അവാർഡെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പറഞ്ഞു. ഭാവിക്കായി ഇന്ന് നാം നട്ടുപിടിപ്പിക്കുന്ന ഒരു വിത്താണ് ഈ പുരസ്‌കാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ അവാർഡിലൂടെ വ്യക്തികൾക്ക് അവരുടെ കഴിവിലും സാമർത്ഥ്യത്തിലുമുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!