ജീവജാലങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന പുതിയ പാതയോര താവളം നിർമിക്കുമെന്ന് ഷാർജ

ഷാർജ: ഒട്ടകം, ആട്, കുതിര എന്നിവയ്ക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന പുതിയ പാതയോര താവളം നിർമിക്കാൻ ഉത്തരവ്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

എന്നാൽ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളായ ഈ സംരംഭം ആളുകൾക്ക് നടക്കാൻ കഴിയുന്ന പാർക്കുകളായി കണക്കാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടുചെടികൾ, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഒരു പദ്ധതിയാണിത്.

പക്ഷികൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് ഇത് സുരക്ഷിത താവളമൊരുക്കുന്നുവെന്നും പൊതുജനങ്ങളുടെ പ്രവേശനം അവയുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുമെന്നും ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിനിടെ ശൈഖ് സുൽത്താൻ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!