സാധാരണക്കാർക്ക് ആശ്വാസം; ഇ-സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ്

ദുബായ്: ഇ-സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ. തീപിടിത്തത്തെ തുടർന്നാണ് ഇ സ്‌കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും വിലക്കേർപ്പെടുത്തിയത്.

സീറ്റ് ഇല്ലാത്ത, മടക്കി സൂക്ഷിക്കാവുന്ന ഇ സ്‌കൂട്ടറുകൾ ഇനി മെട്രോയിലും കൊണ്ടുപോകാൻ കഴിയും. സാധാരണക്കാര്ർർക്ക് ഇത് വലിയ ആശ്വാസമേകുന്ന നടപടിയാണ്. ഇ-സ്‌കൂട്ടറുകൾക്ക് അനുവദിച്ച പരമാവധി ഭാരം 20 കിലോയാണ്. വലുപ്പം 120x70x40 സെന്റിമീറ്റർ. യാത്രകളിൽ കൂടെ കൊണ്ടുപോകാൻ ഇ-സ്‌കൂട്ടറുകൾക്ക് നിബന്ധനകളുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

മെട്രോ, ട്രാം സ്റ്റേഷനുകളിലോ പരിസരത്തോ ഇ – സ്‌കൂട്ടറുകൾ ചാർജ് ചെയ്യാൻ പാടില്ല. മെട്രോ, ട്രാം എന്നിവയ്ക്കുള്ളിൽ വാതിലുകൾ, സീറ്റുകൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക് ഒരു തരത്തിലും തടസ്സം ഉണ്ടാക്കരുത്. നനഞ്ഞതോ, ചെളി പുരണ്ടതോ ആയ ഇ- സ്‌കൂട്ടറുകൾ മെട്രോയിൽ കയറ്റില്ല. സ്റ്റേഷന് ഉള്ളിലോ, കാൽനടക്കാർക്കുള്ള പാലങ്ങളിലോ ഇ – സ്‌കൂട്ടർ ഓടിക്കരുത്. മടക്കി കയ്യിൽ പിടിച്ചുകൊണ്ടു തന്നെ പോകണം. സ്റ്റേഷനിൽ പ്രവേശിക്കും മുൻപ് സ്‌കൂട്ടറുകൾ മടക്കി കയ്യിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി.

മെട്രോ, ട്രാം എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ഇ – സ്‌കൂട്ടറിന്റെ പവർ ഓഫ് ചെയ്തു സുരക്ഷിതമാക്കണം. മറ്റു യാത്രക്കാർക്കും മെട്രോ സ്റ്റേഷനിലെ ഉപകരണങ്ങൾക്കും അപകടമോ നാശനഷ്ടമോ ഉണ്ടാക്കാൻ സാധ്യതയുള്ള സ്‌കൂട്ടറിന്റെ ഭാഗങ്ങൾ മൂടി സൂക്ഷിക്കണം. ഹാൻഡിൽ, പെഡൽ തുടങ്ങിയ ഭാഗങ്ങളാണ് പൊതിഞ്ഞു സൂക്ഷിക്കേണ്ടത്. മെട്രോയുടെ ഉള്ളിൽ ഇ – സ്‌കൂട്ടർ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഉപയോഗിക്കുന്ന ആളിനു മാത്രമാണ്.

കേടായ ബാറ്ററികൾ, ഇരട്ട ബാറ്ററികൾ എന്നിവ സ്‌കൂട്ടറിൽ ഉണ്ടാവരുത്. പരിസ്ഥിതിക്കു ദോഷകരമായ വസ്തുക്കൾ സ്‌കൂട്ടർ പുറന്തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തണം. ബാറ്ററികൾക്ക് രാജ്യാന്തര നിലവാരം പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!