ദുബായ്: ലെബനൻ ജനതയ്ക്ക് പിന്തുണയുമായി യുഎഇ. ലെബനൻ ജനതക്ക് പിന്തുണ നൽകാനായി യുഎഇ ദേശീയ ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചു. ‘യുഎഇ വിത്ത് യു, ലെബനൻ’ എന്ന പേരിലാണ് ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ നിർദ്ദേശ പ്രകാരമാണ് നടപടി.
ലെബനന് 100 മില്യൺ ഡോളർ അടിയന്തര മാനുഷിക സഹായം നൽകാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് 40 ടൺ അടിയന്തര മെഡിക്കൽ സപ്ലൈകളുമായി യുഎഇ വെള്ളിയാഴ്ച ലെബനനിലേക്ക് ഒരു വിമാനം അയക്കുകയും ചെയ്തിരുന്നു.