ദുബായ് : യുഎഇയിലെ ഏറ്റവും മികച്ച ഹെൽത്ത് ഗ്രൂപ്പുകളിൽ ഒന്നായ മെഡ് സെവൻ ഫാർമ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി. രാജ്യത്തെ ഫാർമ ഇൻഡസ്ട്രിയൽ ജോലി ചെയ്യുന്ന മെൻസ് ഡബിൾസ് വിഭാഗത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ നിരവധി പേർ പങ്കെടുത്തു.
അൽശിഫ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ മുഹമ്മദ് കാസിം മുഖ്യ അതിഥി ആയപ്പോൾ മെഡ് സെവൻ ഡയറക്ടർ നൗഫൽ,
പ്രധാന സ്പോൺസറായ സജാ പ്രധിനിധികൾ ഡോക്ടർ ഷെരീഫ്, ഡോക്ടർ അലി, അബ്ദുൽ ആരിസ് എന്നിവരും സംബന്ധിച്ചു.
അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ മൂന്നിൽ എൻഗേജ് സ്പോർട്സ് അറീന ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ അഫ്സൽ & നോബിൾ ടീം ചാമ്പ്യൻമാരായി. സെസിൽ & റെയ്‌മണ്ട് എന്നിവർ റണ്ണേഴ്സ് ആയപ്പോൾ ടീം അഖിൽ & അമൽ മൂന്നാം സ്ഥാനം സ്വന്തമാക്കി.
2024 സെപ്തംബർ 22 ന് നടന്ന ടൂർണമെന്റ് യൂത്തിനിടയിൽ ആരോഗ്യ സംരക്ഷണം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് മെഡ് സെവൻ ഫാർമ ഹെൽത്ത് ഗ്രൂപ്പ് സംഘടിപ്പിച്ചത്.