ഒക്‌ടോബർ 6 ഞായറാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്തു. ഫുജൈറയിലെ മുർബാദ്, മൈദാഖ് പ്രദേശങ്ങളിലും ചെറിയ ആലിപ്പഴ വര്ഷവുമുണ്ടായി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM), സ്റ്റോം സെൻ്റർ എന്നിവ പോസ്റ്റ് ചെയ്ത വീഡിയോകൾ രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് മഴ പെയ്തതായി കാണിക്കുന്നു.
ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് മാണി വരെ ജാഗ്രതാ നിർദ്ദേശം തുടരും.